
ആലാ ഗ്രാമപഞ്ചായത്തിൻറെ 5 വർഷത്തെ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിച്ച് പൊതുജനങ്ങളുടെ അഭിപ്രായം ലഭ്യമാക്കുന്നതിനും ഭാവി വികസനത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആരായുന്നതിനും ഇനി ആവശ്യമുള്ള വികസനം സംബന്ധിച്ച് പൊതുജനഭിപ്രായം ഉൾക്കൊള്ളുന്നതിനു വേണ്ടി 14 ചൊവ്വാഴ്ച രാവിലെ 10:30 ന്കോടുകുളഞ്ഞി ഗ്രേസ് ഓഡിറ്റോറിയത്തിൽ
വികസന സദസ്സ് നടത്തും. അതിനോടനുബന്ധിച്ചു 13 തിങ്കളാഴ്ച രാവിലെ 10 മുതൽ ഗ്രാമ പഞ്ചായത്ത് അങ്കണത്തിൽ വെച്ച് എക്സിബിഷനുകൾ- ജീവതശൈലിരോഗങ്ങളുടെ പരിശോധനക്യാമ്പ്(കുടുംബാരോഗ്യകേന്ദ്രം,പെണ്ണുക്കര,ആയൂർവേദഡിസ്പ്പൻസറി,ആലാ എന്നിവയുടെ ആഭി
മുഖ്യത്തിൽ) നേത്രചികിത്സ ക്യാമ്പ്-(ഐ-മൈക്രോസർജറി ലേസർ സെൻറർ കണ്ണാശുപത്രി തിരുവല്ല, ഡോ.അമിത വർഗീസിൻറെ കണ്ണാശുപത്രിയുടെ ആഭിമുഖ്യത്തിൽ)തൊഴിൽമേള-ഗ്രാമപഞ്ചായത്തും കുടുംബശ്രീ സിഡി എസും സംയുക്തമായി നടത്തും.
14 ചൊവ്വാഴ്ച ഗ്രേസ് ആഡിറ്റോറിയം കോടുകുളഞ്ഞി യിൽ രാവിലെ 10:30 ന് വികസനസദസ്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി രാജേശ്വരി
ഉദ്ഘാടനം ചെയ്യും. സംസ്ഥാന സർക്കാരിൻറെ വികസന നേട്ടങ്ങളുടെ അവതരണം ആലാ ഗ്രാമപഞ്ചായത്തിൻറെ വികസന നേട്ടങ്ങളുടെ അവതരണം എന്നിവ ഉണ്ടായിരിക്കും











